കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലത്തിന്‍റെ നിര്‍ദേശങ്ങള്‍ തള്ളി പ്രസാര്‍ ഭാരതികേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലത്തിന്‍റെ നിര്‍ദേശങ്ങള്‍ തള്ളി പ്രസാര്‍ ഭാരതി
|കരാര്‍ ജീവനക്കാരെ പിരിച്ച് വിടണം, ബോര്‍ഡില്‍ എഐഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം തുടങ്ങിയ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളാണ് പ്രസാര്‍ ഭാരതി തള്ളിയത്.
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലത്തിന്‍റെ നിര്‍ദേശങ്ങള്‍ തള്ളി പ്രസാര്‍ ഭാരതി. കരാര്‍ ജീവനക്കാരെ പിരിച്ച് വിടണം, ബോര്‍ഡില്‍ എഐഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം തുടങ്ങിയ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളാണ് പ്രസാര്‍ ഭാരതി തള്ളിയത്. മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസാര്‍ ഭാരതി ആക്ട് ലംഘനമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ എങ്കിലും പ്രസാര്‍ ഭാരതി നിയമ പ്രകാരം സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് പ്രസാര്‍ ഭാരതി. നിലവിലെ കരാര്‍ ജീവനക്കാരെ പിരിച്ച് വിടണം, ജേണലിസ്റ്റുകളായ സിദ്ധാര്‍ഥ് സറാബി, അഭിജിത്ത് മജുംദാര്‍ എന്നിവരെ നിയമിക്കണം, ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമായി സര്‍വീസിലിരിക്കുന്ന ഐഎഎസ് ഓഫീസര്‍ വേണം തുടങ്ങിയ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളാണ് പ്രസാര്‍ ഭാരതി തള്ളിയത്. പ്രസാര്‍ ഭാരതി നിയമത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബദല്‍ മാര്‍ഗം കണ്ടെത്താതെയുള്ള കരാര്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മന്ത്രാലയം നിര്‍ദേശിച്ച ജേണലിസ്റ്റുകളുടെ വേതന വ്യവസ്ഥ അംഗീകരിക്കാനാകില്ല. 75 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക പ്രതിഫലമാണ് ഇരുവര്‍ക്കും മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിന് പുറമെ ബോര്‍ഡ് അംഗങ്ങളുടെ നിയമനം ഉപരാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിര്‍വഹിക്കുക. ഇത് മറികടന്ന് നിയമവിരുദ്ധമായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനാകില്ലെന്നും ചെയര്‍മാന്‍ എ സൂര്യ പ്രകാശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം വ്യക്തമാക്കി. ദൂരദര്‍ശന്‍ ഡിടിഎച്ച് ഫ്രീ ഡിഷിന്റെ ഇ ലേലം നിര്‍ത്തണമെന്ന മന്ത്രാലയ നിര്‍ദേശവും പ്രസാര്‍ ഭാരതി തള്ളി.