< Back
India
India

രാജ്യത്തുള്ള അസഹിഷ്ണുതക്ക് മോദി ഉത്തരവാദിയല്ലെന്ന് ചൌധരി മെഹ്ബൂബ് അലി കൈസര്‍

Damodaran
|
26 April 2018 8:38 PM IST

കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും മെഹ്ബൂബ് അലി കൈസര്‍ മീഡിയാവണിനോട്

ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്ന് ലോക്ജനശക്തി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ചൌധരി മെഹ്ബൂബ് അലി കൈസര്‍. കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും മെഹ്ബൂബ് അലി കൈസര്‍ മീഡിയാവണിനോട് പറഞ്ഞു.

ഭക്ഷണം, വിശ്വാസം, സംസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ അസാധാരണ വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യ. ഈ വൈവിധ്യം അതു പോലെ നിലനില്‍ക്കണം. ഏക സംസ്കാരം നടപ്പിലാക്കാനുള്ള ചിലരുടെ ശ്രങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചൌധരി മെഹ്ബൂബ് അലി കൈസര്‍ പറഞ്ഞു. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവാദിയല്ല.

എന്‍ഡിഎ ഭരണത്തില്‍ രാജ്യത്തിന്‍റെ സാന്പത്തിക രംഗം നേരായ വഴിയിലാണ് നീങ്ങുന്നത്. ഹജ്ജ് യാത്രികര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തരായി പരിഹാരം കാണുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ചൌധരി മെഹ്ബൂബ് അലി കൈസര്‍ പറഞ്ഞു.

Similar Posts