< Back
India
2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യും: രാഹുല്‍ ഗാന്ധി2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യും: രാഹുല്‍ ഗാന്ധി
India

2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യും: രാഹുല്‍ ഗാന്ധി

admin
|
26 April 2018 1:58 PM IST

അദ്ദേഹം അടുത്തതായി എന്ത് പറയുമെന്ന് ഞാന്‍ പറയാം. 2025 ഓടെ എല്ലാ ഗുജറാത്തികളെയും അദ്ദേഹം ചന്ദ്രനിലെത്തിക്കും. 2028നകം എല്ലാ ഗുജറാത്തുകാര്‍ക്കും ചന്ദ്രനില്‍ വീട്

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്ന വ്യാപാരിയാണെന്നും 2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് വാഗ്ദാനം നടത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് പര്യടനത്തിനിടെയായിരുന്നു മോദിക്കെതരെ രാഹുല്‍ ആഞ്ഞടിച്ചത്.

ഇന്നല മോദിജി ഒരു വാഗ്ദാനം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. 2022ല്‍ ഗുജറാത്തിനെ ദാരിദ്രമുക്തമാക്കുമെന്നാണ് ആ വാഗ്ദാനം. കഴിഞ്ഞ 22 വര്‍ഷം ഗുജറാത്തില്‍ അധികാരത്തിലിരുന്ന മനുഷ്യനാണ് ഈ പറയുന്നത്. അദ്ദേഹം അടുത്തതായി എന്ത് പറയുമെന്ന് ഞാന്‍ പറയാം. 2025 ഓടെ എല്ലാ ഗുജറാത്തികളെയും അദ്ദേഹം ചന്ദ്രനിലെത്തിക്കും. 2028നകം എല്ലാ ഗുജറാത്തുകാര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും. 2030 ആകുമ്പോഴേക്കും മോദിജി ചന്ദ്രനെ ഇന്ത്യയിലെത്തിക്കും - കാണികളുടെ പൊട്ടിച്ചിരിക്കിടെ രാഹുല്‍ പറഞ്ഞു.

പര്യടനം മധ്യ ഗുജറാത്തിലേക്ക് കടന്നപ്പോള്‍ പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരെ കടുത്ത വിമര്‍ശമാണ് രാഹുല്‍ അഴിച്ചുവിട്ടത്. അമിത് ഷായുടെ മകന്‍റെ കമ്പനിയെ ചുറ്റിപ്പറ്റിയുള്ള വിവാദവും രാഹുല്‍ ഉയര്‍ത്തി.

Similar Posts