< Back
India
പ്രസംഗവേദിയില്‍ വിജയകാന്തിന് നേരെ കല്ലേറ്പ്രസംഗവേദിയില്‍ വിജയകാന്തിന് നേരെ കല്ലേറ്
India

പ്രസംഗവേദിയില്‍ വിജയകാന്തിന് നേരെ കല്ലേറ്

Muhsina
|
26 April 2018 9:07 AM IST

നടനും ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) നേതാവുമായ വിജയകാന്തിന് നേരെ കല്ലേറ്. ശിവകാശിയില്‍ ഒരു സ്റ്റേജില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് വിജയകാന്തിന്..

നടനും ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) നേതാവുമായ വിജയകാന്തിന് നേരെ കല്ലേറ്. ശിവകാശിയില്‍ ഒരു സ്റ്റേജില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് വിജയകാന്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറുണ്ടായ സമയത്ത് വിജയകാന്തിന്റെ ഭാര്യ പ്രേമലതയും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

വെടിക്കെട്ട് നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ വെടിമരുന്ന് നിര്‍മ്മാണ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വെടിക്കെട്ടിന് നിരോധമില്ലെങ്കിലും ശിവകാശിയിലെ വെടിമരുന്ന് വ്യവസായം തളര്‍ച്ച നേരിടുകയാണ്. ഉത്തരേന്ത്യയില്‍ നിന്നും മുന്‍പുണ്ടായിരുന്ന അത്ര ആവശ്യക്കാര്‍ ഇപ്പോള്‍ വെടിമരുന്നിന് ഇല്ല.

കല്ലേറിനെ തുടര്‍ന്ന് മിനുറ്റുകളോളം വിജയകാന്തിന്റെ പ്രസംഗം നിര്‍ത്തിവെച്ചു. കല്ലേറിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Related Tags :
Similar Posts