< Back
India
ബിജെപി പ്രവര്‍ത്തകര്‍ നിശ്ശബ്ദത പരിശീലിക്കണമെന്ന് മോദിബിജെപി പ്രവര്‍ത്തകര്‍ നിശ്ശബ്ദത പരിശീലിക്കണമെന്ന് മോദി
India

ബിജെപി പ്രവര്‍ത്തകര്‍ നിശ്ശബ്ദത പരിശീലിക്കണമെന്ന് മോദി

Jaisy
|
27 April 2018 9:27 PM IST

ബിജെപി ദേശീയ എക്സിക്യുട്ടീവ് മീറ്റിന് ശേഷം ഒഡിഷയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

അധികാരം കയ്യിലുണ്ടെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ നിശ്ശബ്ദത എന്ന കല പരിശീലിക്കണമെന്ന് നരേന്ദ്ര മോദി. പാര്‍ട്ടിപ്രവര്‍ത്തകരുടെ വിവാദ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മോദി. മൈക്രോഫോണ്‍ എന്നാല്‍ മനുഷ്യനെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു യന്ത്രമാണ്. ബിജെപി ദേശീയ എക്സിക്യുട്ടീവ് മീറ്റിന് ശേഷം ഒഡിഷയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയൊരു ഇന്ത്യ പടുത്തുയര്‍ത്താന്‍ പ്രയത്നിക്കുമെന്ന് ഒഡിഷയുടെ മണ്ണില്‍ നിന്നു കൊണ്ട് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഞ്ജ ചെയ്യണമെന്ന് മോദി ആഹ്വാനം ചെയ്തു.

രണ്ട് ദിവസം നീണ്ടു നിന്ന ദേശീയ യോഗത്തില്‍ 13 മുഖ്യമന്ത്രിമാരടക്കം ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗത്തില്‍ പങ്കെടുത്തു.

Related Tags :
Similar Posts