< Back
India
യുപിയില്‍ ദലിത് കര്‍ഷകനോട് മന്ത്രിയുടെ കൊടുംദ്രോഹം..!യുപിയില്‍ ദലിത് കര്‍ഷകനോട് മന്ത്രിയുടെ കൊടുംദ്രോഹം..!
India

യുപിയില്‍ ദലിത് കര്‍ഷകനോട് മന്ത്രിയുടെ കൊടുംദ്രോഹം..!

Muhsina
|
28 April 2018 12:01 AM IST

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് സഹായ വിതരണത്തിന് എത്തിയ മന്ത്രി ദലിത് കര്‍ഷകന്റെ കടുകുപാടം..

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് സഹായ വിതരണത്തിന് എത്തിയ മന്ത്രി ദലിത് കര്‍ഷകനോട് ചെയ്തത് കൊടുംദ്രോഹം. വിളസംരക്ഷണത്തിനുള്ള ഉപകരണം വിതരണം ചെയ്യാനെത്തിയ മന്ത്രി ഒരു കര്‍ഷകന്റെ കടുകുപാടം ആകെ തകര്‍ത്താണ് മടങ്ങിപ്പോയത്.

വന്യമൃഗങ്ങളില്‍ നിന്ന് തോട്ടങ്ങളെ സംരക്ഷിക്കാനുള്ള ഉപകരണം വിതരണം ചെയ്യാനെത്തിയതായിരുന്നു ജയില്‍മന്ത്രി ജയ്കുമാര്‍ സിംഗ്. എന്നാല്‍ സമ്മാനം കിട്ടി സന്തോഷിക്കാനായിരുന്നില്ല ഈ പാവം കര്‍ഷകന്റെ വിധി. പരിവാരങ്ങളുമായി നിരവധി വാഹനങ്ങളിലെത്തിയമന്ത്രിയുടെ സംഘം ദലിത് കര്‍ഷകന്‍റെ കടുക് പാടത്തുകൂടി ദയാരഹിതമായി കയറിയിറങ്ങി.

കടംവാങ്ങി വിത്തിറക്കിയ പാടത്തെ വിള നഷ്ടം കണ്ട് കര്‍ഷകന്‍ മന്തിയുടെ കാല്‍ക്കല്‍ വീണു. പക്ഷെ മന്ത്രിയും സംഘവും തന്‍റെ പരിപാടി പൂ്‍ത്തിയാക്കാനുറച്ച് നിങ്ങുകയായിരുന്നു. സംഭവം മാധ്യമങ്ങളേറ്റെുത്തതോടെ മന്ത്രി നഷ്ടപരിഹാരമായി 4000 രൂപ പ്രഖ്യാപിക്കുകയും പണം കര്‍ഷകന്‍റെ കീശയില്‍ വെച്ച് തടി തപ്പുകയും ചെയ്തു.

Similar Posts