< Back
India
തോക്ക് ചൂണ്ടി സെല്‍ഫി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചുIndia
തോക്ക് ചൂണ്ടി സെല്‍ഫി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു
|28 April 2018 3:10 AM IST
ഇരുപത്തിരണ്ടുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്
തോക്ക് ചൂണ്ടി സെല്‍ഫി എടുത്തുകൊണ്ടിരിക്കെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്. വിജയ് സിംഗും സുഹൃത്തും നിരവധി സെൽഫികളാണ് തോക്കു ചൂണ്ടി പകർത്തിയത്. ഇതിനിടയിലാണ് അബദ്ധത്തിൽ വെടി പൊട്ടിയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രോഹിണി രജനീഷ് ഗുപ്ത പറഞ്ഞു.

മാര്‍ച്ച് 9ന് സൌത്ത് ഡല്‍ഹിയിലെ സരിതാ വിഹാറിലും സമാന സംഭവം നടന്നിരുന്നു. ഇരുപത്തിയഞ്ചുകാരനായ അധ്യാപകനാണ് വെടി പൊട്ടി മരിച്ചത്.ബന്ധുവിനൊപ്പം തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്ന സമയത്ത് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.