< Back
India
ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് മരണംശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് മരണം
India

ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് മരണം

admin
|
27 April 2018 1:03 PM IST

പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ റൈഫിള്‍ പിടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ...

ശ്രീനഗറിലെ രണ്ടിടത്തായി തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. സെന്‍റട്രല്‍ ശ്രീനഗറിലെ സാദിബാല്‍ പൊലീസ് സ്റ്റേഷനു പുറത്താണ് രാവിലെ വെടിവെപ്പുണ്ടായത്. ബൈക്കിലത്തെിയ തീവ്രവാദികള്‍ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ നസീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെങ്പോറയിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്.പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ റൈഫിള്‍ പിടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Similar Posts