സഹകരണ സാധ്യത തുറന്നിട്ട് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്റെ ഇന്ത്യാസന്ദര്‍ശനംസഹകരണ സാധ്യത തുറന്നിട്ട് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്റെ ഇന്ത്യാസന്ദര്‍ശനം
|അല്‍പ സമയത്തിനകം പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യാ തുര്‍ക്കി സഹകരണ സാധ്യത തുറന്നിട്ട് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്റെ ഇന്ത്യാസന്ദര്‍ശനം തുടരുന്നു. അല്‍പ സമയത്തിനകം പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം ചര്‍ച്ചയാകും. ഊര്‍ജ്ജം, ഖനനം, ഭക്ഷ്യസംസ്കരണം തുടങ്ങി ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ സഹകരണ സാധ്യതയുള്ള മേഖലകള്‍ ഏറെയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഭരണഘടന ഭേദഗതികള്‍ക്കായി തുര്‍ക്കിയില്‍ അടുത്തിടെ നടന്ന ജനഹിത പരിശോധനയിലെ വിജയത്തിന് ശേഷമുള്ള ഉര്‍ദുഗാന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്. രാവിലെ 9 ന് രാഷ്ട്രപതി ഭവനിലെ ഒദ്യോഗിക സ്വീകരണ പരിപാടികള്‍ക്ക് ശേഷം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി. ശേഷം നടന്ന ഇന്ത്യ തുര്‍ക്കി ബിസിനസ്സ് മീറ്റില്‍ ഉര്‍ദുഗാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചു
മോദീ- ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയില്‍ ആണവദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ല ഇന്ത്യയുടെ പ്രവേശനവും കശ്മീരി വിഷയവും ചര്‍ച്ചയായേക്കും. ഭീകരവിരുദ്ധ പോരാട്ടം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും ഒപ്പു വക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉപരാഷ്ട്ട്ര പതി ഹാമിദ് അന്‍സാരി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് ഉര്‍ദുഗാന്‍ മടങ്ങുക.