< Back
India
ജുനൈദിന്റെ കൊലപാതകം: നീതി തേടി പ്രതിഷേധംജുനൈദിന്റെ കൊലപാതകം: നീതി തേടി പ്രതിഷേധം
India

ജുനൈദിന്റെ കൊലപാതകം: നീതി തേടി പ്രതിഷേധം

Muhsina
|
28 April 2018 7:10 AM IST

ഹരിയാനയില്‍ പശുമാസം കൈവശമുണ്ടെന്ന് ആരോപിച്ച് ജുനൈദ് ഖാനെ ട്രെയിനില്‍ കൊലപ്പെടുത്തിയ കേസില്‍ നീതി തേടി പ്രതിഷേധം. യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു..

ഹരിയാനയില്‍ പശുമാസം കൈവശമുണ്ടെന്ന് ആരോപിച്ച് ജുനൈദ് ഖാനെ ട്രെയിനില്‍ കൊലപ്പെടുത്തിയ കേസില്‍ നീതി തേടി പ്രതിഷേധം. യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹി ഹരിയാന ഭവന് മുന്നിലെ പ്രതിഷേധം.

ജുനൈദ് കൈലപാതകക്കേസിലെ പ്രതികളെ സഹായിക്കുന്ന ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൌശിക്കിനെതിരെ നടപടി, പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുക, കുറ്റക്കാരെ ഉടെന്‍ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായമയുടെ നേതൃത്വത്തില്‍ ഡല്‍ഹി ഹരിയാന ഭവന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഫരീദാബാദ് അഡീഷല്‍ സെഷന്‍ ജഡ്ജിയാണ്, നവീന്‍ കൌശിക്ക് പ്രതിഭാഗത്തെ സഹായിക്കുന്നു എന്ന് വ്യക്തമാക്കിയത്. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും ബാര്‍ കൌണ്‍സിലിനും ജഡ്ജി കത്തയച്ചിട്ടുണ്ട്.

Related Tags :
Similar Posts