< Back
India
ഫേസ് ബുക്കില്‍ അമിതമായി സമയം ചെലവിട്ടതിന് ശകാരം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തുഫേസ് ബുക്കില്‍ അമിതമായി സമയം ചെലവിട്ടതിന് ശകാരം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
India

ഫേസ് ബുക്കില്‍ അമിതമായി സമയം ചെലവിട്ടതിന് ശകാരം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Sithara
|
30 April 2018 4:27 AM IST

സോഷ്യല്‍ മീഡിയയില്‍ അമിതമായി സമയം ചെലവിട്ടതിന് വീട്ടുകാര്‍ ശകാരിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സോഷ്യല്‍ മീഡിയയില്‍ അമിതമായി സമയം ചെലവിട്ടതിന് വീട്ടുകാര്‍ ശകാരിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ 11 ആം ക്ലാസ്സുകാരിയാണ് തൂങ്ങിമരിച്ചത്.

മൊബൈല്‍ ഫോണ്‍ കിട്ടിയതില്‍ പിന്നെ പെണ്‍കുട്ടിയുടെ ലോകം പൂര്‍ണമായി അതില്‍ ചുരുങ്ങിയെന്ന് അമ്മ പറഞ്ഞു. വിശപ്പും ദാഹവും ഇല്ലാതായി. പഠിത്തത്തില്‍ ശ്രദ്ധ കുറഞ്ഞു. സ്കൂളില്‍ പോകാനുള്ള താല്‍പര്യവും നഷ്ടമായെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ആസക്തി കണ്ട് മൂത്ത സഹോദരന്‍ അവളെ ശകാരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ ഒരു ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് മുന്‍പായി 'ഞാന്‍ മരിച്ചു' എന്ന് പെണ്‍കുട്ടി വാട്സ് അപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.

എന്തിനാണ് അനിയത്തി ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ചേച്ചി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ ആത്മഹത്യയുടെ കാരണമെന്തെന്ന് പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts