< Back
India
ദബോല്‍ക്കര്‍ വധം: മൂന്നു വര്‍ഷത്തിനു ശേഷം ആദ്യ അറസ്റ്റ്ദബോല്‍ക്കര്‍ വധം: മൂന്നു വര്‍ഷത്തിനു ശേഷം ആദ്യ അറസ്റ്റ്
India

ദബോല്‍ക്കര്‍ വധം: മൂന്നു വര്‍ഷത്തിനു ശേഷം ആദ്യ അറസ്റ്റ്

admin
|
30 April 2018 2:28 AM IST

2013 ഓഗസ്റ്റ് 20 നാണ് പ്രഭാത നടത്തത്തിനിടെ പൂനൈ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് അജ്ഞാത സംഘം വെടിവച്ച് വീഴ്ത്തിയത്......

യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. ഹിന്ദു ജനജാഗ്രുതി സമതി എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര തവാഡേയെയാണ് മുംബൈക്ക് സമീപം പനവേലില്‍ നിന്നും സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് നടക്കുന്നത്. തവാഡെയെ ഇന്ന് പൂനൈ കോടതിയില്‍ ഹാജരാക്കും.

2013 ഓഗസ്റ്റ് 20 നാണ് പ്രഭാത നടത്തത്തിനിടെ പൂനൈ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് ദബോല്‍ക്കറെ അജ്ഞാത സംഘം വെടിവച്ച് വീഴ്ത്തിയത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വധ. ഇത്തരമൊരു ബില്ലിനായി വാദിച്ചവരില്‍ പ്രമുഖനായ ദബോല്‍ക്കറുടെ നിലപാടുകള്‍ പല തീവ്ര ഹൈന്ദവ സംഘടനകളെയും ചൊടിപ്പിച്ചിരുന്നു.

Similar Posts