< Back
India
പഞ്ചാബ് തെരഞ്ഞെടുപ്പ്: എഎപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുപഞ്ചാബ് തെരഞ്ഞെടുപ്പ്: എഎപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
India

പഞ്ചാബ് തെരഞ്ഞെടുപ്പ്: എഎപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Alwyn K Jose
|
1 May 2018 2:08 AM IST

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 19 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 117 സീറ്റുകളുള്ള പഞ്ചാബില്‍ ഇത്തവണ അധികാരം പിടിക്കാനാകുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ. ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പാര്‍ലമെന്റ് പരിസരത്തെ വീഡിയോ ചിത്രീകരിച്ച് വിവാദത്തിലായ ലോക്സഭ എംപി ഭഗ്‌വന്ത് മന്നാണ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 30.4 ശതമാനം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടി 4 സീറ്റുകള്‍ നേടിയിരുന്നു.

Similar Posts