< Back
India
വിവാഹ ദിനത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തുവിവാഹ ദിനത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു
India

വിവാഹ ദിനത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

Jaisy
|
30 April 2018 5:14 PM IST

ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ് ചെയ്ത്

വിവാഹ ദിവസത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കാണ്‍പൂരിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ് ചെയ്ത്. ഞായറാഴ്ചയായിരുന്നു ഖോട്ടിന്റെ വിവാഹം. അന്ന് രാവിലെ വരന്റെ വീട്ടിലെത്തിയ ശിര്‍ല പൊലീസ് ഖോട്ടിനെ അറ്സ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ജുണ്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

സംഗ്ലിയിലെ ദേവാഡിയിലുള്ള യുവതിയാണ് ഖോട്ടിനെതിരെ പരാതി നല്‍കിയിരുന്നു. ഖോട്ട് കഴിഞ്ഞ നവംബറിലര്‍ വീട്ടില്‍ വച്ച് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തുടര്‍ന്നും ഖോട്ട് ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇത്തവ യുവതി തന്റെ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പറയുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഒരു ഡയറി ഫാമില്‍ ലാബ് ടെക്നീഷ്യനാണ് ഖോട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് കിഷോര്‍ കലെ വ്യക്തമാക്കി.

Similar Posts