തമിഴ്‌നാട് മുഖ്യമന്ത്രിയുടെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച്ച തുടരുന്നുതമിഴ്‌നാട് മുഖ്യമന്ത്രിയുടെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച്ച തുടരുന്നു
|എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഭരണം മുന്‍പോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടികാഴ്ച
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും എംഎല്‍എമാരും തമ്മിലുള്ള കൂടികാഴ്ച തുടരുന്നു. ഗ്രീന്‍വെയ്‌സിലെ വസതിയിലാണ് കൂടികാഴ്ച. രാഷ്ട്രീയവും ഭരണ പ്രതിസന്ധിയും ജനറല്‍ കൌണ്‍സിലുമാണ് പ്രധാന ചര്‍ച്ച. പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടതിനു പിന്നാലെ, അവിശ്വാസം ആവശ്യപ്പെട്ട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, രാഷ്ട്രപതിയ്ക്ക് കത്തയച്ചു.
ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ഓരോ ജില്ലയിലെ മന്ത്രിമാരെയും അതേ ജില്ലയിലെ എംഎല്‍എാരെയും ഒരുമിച്ചാണ് കാണുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഭരണം മുന്‍പോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടികാഴ്ച. മാത്രമല്ല, ദിനകരന്‍ പക്ഷത്തേയ്ക്കുള്ള എംഎല്‍എമാരുടെ ചാട്ടവും അവസാനിപ്പിക്കണം. മൂന്നു ദിവസമെങ്കിലും കൂടികാഴ്ച തുടരാനാണ് സാധ്യത.
അവിശ്വാസ പ്രമേയത്തിനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് എം.കെ. സ്റ്റാലിന്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചത്. 19 എംഎല്‍എമാര്‍ മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുവെന്നും പളനിസ്വാമി സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമാണെന്നും കത്തില്‍ പറയുന്നു. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട്, ഡിഎംകെ എംപിമാരും പ്രതിപക്ഷ നേതാക്കാളും രാഷ്ട്രപതിയെ കണ്ട് കത്തു നല്‍കിയിരുന്നു.