< Back
India
സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് യുവതികള്‍ പുഴയില്‍ വീണു മരിച്ചുIndia
സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് യുവതികള്‍ പുഴയില്‍ വീണു മരിച്ചു
|30 April 2018 2:40 PM IST
ഒഡീഷ രായഗാഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തിലാണ് സംഭവം
സെൽഫിയെടുക്കുന്നതിനിടെ സഞ്ചാരികളായ രണ്ടു യുവതികൾ പുഴയിൽ വീണ് മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി ഇ. ജ്യോതി (27), വിസിയനഗരം സ്വദേശിനി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്.
ഒഡീഷ രായഗാഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തിലാണ് സംഭവം. വിശാഖപട്ടണത്തുനിന്ന് എത്തിയ ഒമ്പതംഗ വിനോദസഞ്ചാരസംഘത്തിലെ അംഗങ്ങളാണ് ഇരുവരും. സമീപത്തെ പാറ പശ്ചാത്തലമാക്കി സെൽഫിയെടുക്കുമ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമനസേനാംഗങ്ങൾ മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവ സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.