< Back
India
കുതിരയ്ക്ക് 2 കോടി വിലയിട്ട് സല്‍മാന്‍; ഓഫര്‍ കുതിരയുടെ ഉടമ നിരസിച്ചുകുതിരയ്ക്ക് 2 കോടി വിലയിട്ട് സല്‍മാന്‍; ഓഫര്‍ കുതിരയുടെ ഉടമ നിരസിച്ചു
India

കുതിരയ്ക്ക് 2 കോടി വിലയിട്ട് സല്‍മാന്‍; ഓഫര്‍ കുതിരയുടെ ഉടമ നിരസിച്ചു

Sithara
|
30 April 2018 2:00 PM IST

അപൂര്‍വ്വയിനം കുതിരയെ സ്വന്തമാക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രണ്ട് കോടി രൂപ ചെലവഴിക്കാന്‍ തയ്യാറായെങ്കിലും ഉടമ കുതിരയെ വിട്ടുനല്‍കിയില്ല

അപൂര്‍വ്വയിനം കുതിരയെ സ്വന്തമാക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രണ്ട് കോടി രൂപ ചെലവഴിക്കാന്‍ തയ്യാറായെങ്കിലും ഉടമ കുതിരയെ വിട്ടുനല്‍കിയില്ല. ഗുജറാത്ത് സ്വദേശിയായ സിറാജ് പഠാനാണ് കുതിരയുടെ ഉടമ. അഞ്ച് വര്‍ഷം മുന്‍പ് പതിനാലര ലക്ഷം രൂപ നല്‍കിയാണ് സിറാജ് ഈ കുതിരയെ സ്വന്തമാക്കിയത്.

മണിക്കൂറില്‍ 43 കിലോമീറ്റര്‍ വേഗതയില്‍ നടക്കാന്‍ കഴിയും എന്നതാണ് ഈ കുതിരയുടെ പ്രധാന പ്രത്യേകത. കുതിരപ്പുറത്തിരിക്കുന്നയാളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെയാണ് നടക്കുക.

കുതിരയുടെ മൂന്നാമത്തെ ഉടമയാണ് സിറാജ് പഠാന്‍. ആദ്യ ഉടമ തുഫാന്‍ എന്നും രണ്ടാമത്തെയാള്‍ പവന്‍ എന്നുമാണ് കുതിരയ്ക്ക് പേരിട്ടത്. എന്നാല്‍ സിറാജ് കുതിരയ്ക്ക് നല്‍കിയ പേര് സാഖബ് എന്നാണ്.

Related Tags :
Similar Posts