< Back
India
പേരറിവാളന് നേരെ ജയിലില്‍ ആക്രമണംപേരറിവാളന് നേരെ ജയിലില്‍ ആക്രമണം
India

പേരറിവാളന് നേരെ ജയിലില്‍ ആക്രമണം

Alwyn K Jose
|
1 May 2018 5:07 PM IST

രാജീവ് ഗാന്ധി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പേരറിവാളന് നേരെ ജയിലില്‍ ആക്രമണം.

രാജീവ് ഗാന്ധി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പേരറിവാളന് നേരെ ജയിലില്‍ ആക്രമണം. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സഹതടവുകാരനാണ് പേരറിവാളനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജേഷ് ഖന്നയെന്ന തടവുകാരനാണ് പേരറിവാളനെ ആക്രമിച്ചതെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് തലയിലും കൈകള്‍ക്കും പരിക്കേറ്റ പേരറിവാളനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം, പേരറിവാളന്റെ പരിക്ക് ഗുരുതരമല്ലെന്ന് വെല്ലൂര്‍ റേഞ്ച് ജയില്‍ ഡിഐജി മുഹമ്മദ് ഹനീഫ വ്യക്തമാക്കി. ജയില്‍ ആശുപത്രിയിലാണ് പേരറിവാളന് ചികിത്സ നല്‍കിയത്. തലയില്‍ നാലു സ്റ്റിച്ചുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹതടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അക്രമവാസന കൂടുതലുള്ള പ്രതികളെ പാര്‍പ്പിക്കുന്ന പ്രത്യേക ബ്ലോക്കിലേക്ക് രാജേഷിനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ നീക്കം തുടങ്ങിയതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ പേരറിവാളനുമായി തര്‍ക്കമുണ്ടാകുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts