< Back
India
മുന്‍രാഷ്ട്രപതിയെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചത് ഈ കൊച്ചുമിടുക്കന്‍India
മുന്‍രാഷ്ട്രപതിയെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചത് ഈ കൊച്ചുമിടുക്കന്‍
|1 May 2018 4:26 PM IST
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒടുവില്‍ സെല്‍ഫിയെടുക്കാന്‍ പഠിച്ചു
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒടുവില്‍ സെല്‍ഫിയെടുക്കാന്‍ പഠിച്ചു. പഠിപ്പിച്ചതാവട്ടെ ഒരു കൊച്ചുമിടുക്കനും. ഹംസ സെയ്ഫിയെന്നാണ് അവന്‍റെ പേര്. തന്നെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചയാളെ പ്രണബ് ട്വിറ്ററിലൂടെയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
"കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. എങ്ങനെ സെല്‍ഫിയെടുക്കാമെന്ന് എന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുഞ്ഞുസന്ദര്‍ശകനെ കാണൂ" എന്ന് പറഞ്ഞാണ് പ്രണബ് സെല്‍ഫി ട്വിറ്ററിലിട്ടത്. എന്തായാലും പ്രണബിന്‍റെ സെല്‍ഫി ട്വിറ്ററില്‍ ഹിറ്റായി.