< Back
India
പളനി സ്വാമി വിളിച്ചുചേര്‍ത്ത എംഎല്‍എ മാരുടെ യോഗം തുടങ്ങിപളനി സ്വാമി വിളിച്ചുചേര്‍ത്ത എംഎല്‍എ മാരുടെ യോഗം തുടങ്ങി
India

പളനി സ്വാമി വിളിച്ചുചേര്‍ത്ത എംഎല്‍എ മാരുടെ യോഗം തുടങ്ങി

Muhsina
|
2 May 2018 11:36 PM IST

പളനിസ്വാമിയുടെ വസതിയില്‍ വെച്ചാണ് യോഗം. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നടത്തിയ യോഗത്തിൽ 77 എംഎൽഎമാർ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്ന ടിടിവി ദിനകരന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടു പിറകെയാണ് മുഖ്യമന്ത്രി എംഎൽഎമാരെ..

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ് നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വിളിച്ചുചേര്‍ത്ത എംഎല്‍എ മാരുടെ യോഗം തുടങ്ങി. പളനിസ്വാമിയുടെ വസതിയില്‍ വെച്ചാണ് യോഗം. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നടത്തിയ യോഗത്തിൽ 77 എംഎൽഎമാർ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്ന ടിടിവി ദിനകരന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടു പിറകെയാണ് മുഖ്യമന്ത്രി എംഎൽഎമാരെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. അവിശ്വാസ പ്രമേയം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ഡിഎംകെ എംപിമാർ ഇന്ന് രാഷ്ട്രപതിയെ കാണും.

Similar Posts