< Back
India
പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസ് വ്യക്തത നല്‍കണമെന്ന് ഹര്‍ദിക്പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസ് വ്യക്തത നല്‍കണമെന്ന് ഹര്‍ദിക്
India

പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസ് വ്യക്തത നല്‍കണമെന്ന് ഹര്‍ദിക്

Sithara
|
2 May 2018 6:14 PM IST

ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനുള്ള സംവരണം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍.

ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനുള്ള സംവരണം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് സംവരണക്കാര്യത്തില്‍ പട്ടേലിന്റെ അന്ത്യ ശാസനം. അതിനിടെ ഗുജറാത്തില്‍ പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലങ്ങിള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ജെഡിയു നിതീഷ് പക്ഷം വ്യക്തമാക്കി.

ഗുജറാത്തില്‍ അടുത്ത മാസം മൂന്നിന് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പട്ടേല്‍ അവകാശ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ഹര്‍ദികിന്‍റെ അനുയായികള്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനാണ് തെരഞ്ഞടുപ്പില്‍ പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണയുണ്ടാവുക എന്ന് പിന്നീട് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് മുന്നില്‍ പുതിയ ആവശ്യം വച്ചിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളില്‍ ഒബിസി സംവരണം കോണ്‍ഗ്രസ് ഉറപ്പ് നല്‍യിട്ടുണ്ട്. പക്ഷേ ഭരണഘടനാപരമായി ഇത് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഏത് തരത്തിലാണ് പ്രവര്‍ത്തിക്കുക എന്ന് അറിയേണ്ടതുണ്ടെന്ന് ഹര്‍ദിക് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ള പിന്തുണക്കാര്യത്തില്‍ മറ്റു തടസ്സങ്ങളിലെന്നും ഹര്‍ദിക് വ്യക്തമാക്കി. അതിനിടെ ബിജെപിയുമായി ഇത് വരെ സീറ്റ് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ജെഡിയു നിതീഷ് പക്ഷം വിശദീകരിച്ചു. 4 മുതല്‍ 5 സീറ്റുകളില്‍ വരെയാണ് ജെഡിയു നിതീഷ് പക്ഷം മത്സരിക്കുക.

Related Tags :
Similar Posts