< Back
India
വര്‍ഗീയത പ്രസംഗിച്ചാല്‍ അമിതാ ഷായ്ക്കെതിരെ നിയമനടപടി:  മുന്നറിയിപ്പുമായി തെലുങ്കാന രാഷ്ട്രസമിതിവര്‍ഗീയത പ്രസംഗിച്ചാല്‍ അമിതാ ഷായ്ക്കെതിരെ നിയമനടപടി: മുന്നറിയിപ്പുമായി തെലുങ്കാന രാഷ്ട്രസമിതി
India

വര്‍ഗീയത പ്രസംഗിച്ചാല്‍ അമിതാ ഷായ്ക്കെതിരെ നിയമനടപടി: മുന്നറിയിപ്പുമായി തെലുങ്കാന രാഷ്ട്രസമിതി

Khasida
|
4 May 2018 2:42 AM IST

ഹൈദരബാദ് സന്ദര്‍ശനത്തിനിടെ വര്‍ഗീയമായതോ ജനങ്ങളെ പ്രകോപിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ അമിത് ഷായുടെ പ്രസംഗത്തിനിടെ ഉണ്ടാകുകയാണെങ്കില്‍ തങ്ങള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ടിആര്‍എസ് നല്‍കുന്ന മുന്നറിയിപ്പ്.

ഹൈദരാബാദില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി തെലുങ്കാന രാഷ്ട്രസമിതി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയാണ് ടിആര്‍എസിന്റെ മുന്നറിയിപ്പ്. മെയ് 23 മുതല്‍ 25 വരെയുള്ള മൂന്നുദിവസങ്ങളിലാണ് പാര്‍ട്ടിയെ ശക്തപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ ദേശീയ അധ്യക്ഷന്റെ ഹൈദരാബാദ് സന്ദര്‍ശനം.

ഹൈദരബാദ് സന്ദര്‍ശനത്തിനിടെ വര്‍ഗീയമായതോ ജനങ്ങളെ പ്രകോപിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ അമിത് ഷായുടെ പ്രസംഗത്തിനിടെ ഉണ്ടാകുകയാണെങ്കില്‍ തങ്ങള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ടിആര്‍എസ് നല്‍കുന്ന മുന്നറിയിപ്പ്. സെപ്തംബറില്‍ വീണ്ടുമൊരു ഹൈദരബാദ് സന്ദര്‍ശനത്തിനും അമിത് ഷാ തയ്യാറെടുക്കുന്നുണ്ട്.

‘അമിത് ഷാ ഇവിടെ എപ്പോള്‍ വന്നാലും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. അത് പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കും. അങ്ങനെയെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ടിആര്‍എസ് സര്‍ക്കാര്‍ പ്രതിനിധി ഡോ. എസ് വേണുഗോപാല്‍ ചാരി പറയുന്നു.

2019 ലെ തെരഞ്ഞെടുപ്പിലേക്കായി പാര്‍ട്ടിയെ ശക്തപ്പെടുത്തുകയാണ് അമിത് ഷായുടെ ഹൈദരാബാദ് സന്ദര്‍ശന ലക്ഷം. അസംബ്ലിസീറ്റുകള്‍ കൂടാതെ ഹൈദരാബാദ് പാര്‍ലമെന്റ് മണ്ഡലം അടക്കം 17 ലോക്സഭ സീറ്റുകള്‍ നേടിയെടുക്കയെന്നതാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യം വെക്കുന്നത്.

''ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് യു പി അജണ്ട ഇവിടെ നടപ്പിലാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. യുപിയല്ല തെലങ്കാന. ജനങ്ങള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ടിആര്‍എസ് സര്‍ക്കാറിനും ഒപ്പമാണെ''ന്നും ഡോ. എസ് വേണുഗോപാല്‍ ചാരി കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന കൂടാതെ, തമിഴ് നാട്, വെസ്റ്റ് ബംഗാള്‍, ഓഡീഷാ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് അമിത് ഷാ സന്ദര്‍ശനം നടത്തും.

Related Tags :
Similar Posts