< Back
India
രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ബി.ജെ.പിക്ക് മൂന്നംഗ സമിതിരാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ബി.ജെ.പിക്ക് മൂന്നംഗ സമിതി
India

രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ബി.ജെ.പിക്ക് മൂന്നംഗ സമിതി

Ubaid
|
3 May 2018 7:25 AM IST

ജൂലൈ 24നാണ് നിലവിലെ പ്രസിഡന്‍റ് പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നത്

എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ബി.ജെ.പി കേന്ദ്രമന്ത്രിമാരടങ്ങിയ മൂന്നംഗ സമിതിക്ക് രൂപം നൽകി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജൈറ്റ്‍ലി, വാർത്താവിതരണ പ്രക്ഷേപണമന്ത്രി എം.വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 24നാണ് നിലവിലെ പ്രസിഡന്‍റ് പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നത്.

രാഷ്ട്ര പതി തെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് രണ്ടു ദിവസമായി തിരക്കിട്ട ചര്‍ച്ചകളാണ് ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്നത്. അരുണാചല്‍‌ പ്രദേശില്‍ ഇന്ന് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിയില്‍ തുടരുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നംഗ സമിതിയെ നിയോഗിച്ചത്. സ്ഥാനാര്‍ത്ഥിക്കായുള്ള പരിഗണനാ പട്ടികയില്‍ ജാര്‍‌ഖണ്ഡ് ഗവര്‍ണറും പാര്‍‌ട്ടിയിലെ ദളിത് മുഖവുമായ‌ ദ്രൌപതി മര്‍മു വിനാണ് മുന്‍ തൂക്കം. വിദേശ കാര്യമന്ത്രിസുഷമ സ്വരാജ്, ലോക സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരും പരിഗണനയിലുണ്ട്. ബാബരി കേസില്‍ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ എല്‍.കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും പേരുകള്‍ ചര്‍ച്ചകളില്‍ സജീവമല്ല.

Similar Posts