< Back
India
വാര്‍ത്തകള്‍ നല്‍കുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കശ്മീര്‍ സര്‍ക്കാര്‍വാര്‍ത്തകള്‍ നല്‍കുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കശ്മീര്‍ സര്‍ക്കാര്‍
India

വാര്‍ത്തകള്‍ നല്‍കുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കശ്മീര്‍ സര്‍ക്കാര്‍

admin
|
3 May 2018 5:53 AM IST

സോഷ്യല്‍ മീഡിയ ന്യൂസ് ഗ്രൂപ്പുകളില്‍ വാര്‍ത്ത സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ന്യൂസ് ഏജന്‍സികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്നും നിയമാനുസൃതമായ അനുമതി

വാര്‍ത്ത സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കശ്മീര്‍ സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ ന്യൂസ് ഗ്രൂപ്പുകളില്‍ വാര്‍ത്ത സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ന്യൂസ് ഏജന്‍സികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്നും നിയമാനുസൃതമായ അനുമതി കരസ്ഥമാക്കണമെന്ന് കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ഡോ അസ്ഗര്‍ ഹസന്‍ സമൂന്‍ അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

ഉത്തരവ് നടപ്പിലാക്കുകയാണെങ്കില്‍ വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍സ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വരുന്നത് രാജ്യത്തില്‍ തന്നെ ഇതാദ്യമായിരിക്കും. ഹന്ദ്‍വാര സംഭവങ്ങളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം.

Similar Posts