< Back
India
രാംദേവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രണബ്രാംദേവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രണബ്
India

രാംദേവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രണബ്

admin
|
3 May 2018 7:06 AM IST

കപിൽ സിബലും താനും ചേർന്നാണ് രാംദേവുമായി കൂടിക്കാഴ്ച നടത്തിയത്. രാംദേവ് എത്തി അനുയായികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് അദ്ദേഹത്തെ പോയി കാണാൻ ചിലർ ഉപദേശിച്ചിരുന്നു

രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് സമര പ്രഖ്യാപനം നടത്തിയ ബാബ രാംദേവിനെ പിന്തിരിപ്പിക്കുന്നതിനായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായെന്ന് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മൂഖർജി. ആ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യു.പി.എ സർക്കാറിന്‍റെ കാലത്തെ അണ്ണാഹസാരെ സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രണബ് ഇക്കാര്യം പറഞ്ഞത്. കപിൽ സിബലും താനും ചേർന്നാണ് രാംദേവുമായി കൂടിക്കാഴ്ച നടത്തിയത്. രാംദേവ് എത്തി അനുയായികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് അദ്ദേഹത്തെ പോയി കാണാൻ പ്രമുഖർ ഉപദേശിച്ചിരുന്നു. തന്‍റെ ഹിന്ദി ഭാഷക്ക് പ്രശ്നമുള്ളതിനാലാണ് കപിൽ സിബലിനെ കൂടെ കൂട്ടിയത്. ആ കൂടിക്കാഴ്ചക്കുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രണബ് അഭിമുഖത്തിൽ പറഞ്ഞു.

Similar Posts