< Back
India
നാവിക ആസ്ഥാനത്തെ പീഡന ശ്രമം: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സുപ്രിംകോടതിനാവിക ആസ്ഥാനത്തെ പീഡന ശ്രമം: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സുപ്രിംകോടതി
India

നാവിക ആസ്ഥാനത്തെ പീഡന ശ്രമം: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സുപ്രിംകോടതി

admin
|
3 May 2018 11:16 PM IST

കൊച്ചി നാവിക ആസ്ഥാനത്ത് നാവിക സേന ഉദ്യേഗസ്ഥന്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി വിധി വന്നു

കൊച്ചി നാവിക ആസ്ഥാനത്ത് നാവിക സേന ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് സുപ്രിംകോടതി. കേസ് സിബിഐക്ക് വിടണമെന്ന പരാതിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന ഡിജിപി അന്വേഷണസംഘത്തിന് രൂപം നല്‍കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയിലാമ് സുപ്രിം കോടതി വിധി. കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. കേസിലെ വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം പരാതിക്കാരി ഹരജിയില്‍ ഉന്നയിച്ചിരുന്നു.

Similar Posts