< Back
India
ഗുജറാത്തിലെ അക്രമത്തിനിരകളായ ദലിതരെ കെജ്‍രിവാള്‍ സന്ദര്‍ശിച്ചുIndia
ഗുജറാത്തിലെ അക്രമത്തിനിരകളായ ദലിതരെ കെജ്‍രിവാള്‍ സന്ദര്‍ശിച്ചു
|4 May 2018 11:08 PM IST
ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ട്
ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ ആക്രമണത്തിന് ഇരയായ ദലിതരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സന്ദര്‍ശിച്ചു. ആക്രമണത്തിനിരയായവര്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. യുവാക്കള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ആക്രമണം നടത്തിയ ഗോ രക്ഷാസമിതിയെ നിരോധിക്കണമെന്ന് ദലിത്, മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടുണ്ട്.