< Back
India
അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ ചുമത്താന്‍ നീക്കംഅസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ ചുമത്താന്‍ നീക്കം
India

അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ ചുമത്താന്‍ നീക്കം

Sithara
|
5 May 2018 1:33 AM IST

അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും കേന്ദ്രം ശ്രമം നടത്തുന്നു. അസാധുവാക്കിയ നോട്ടുകള്‍ പതിനായിരത്തിന് മുകളില്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാകും. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ 10 എണ്ണത്തിലധികം ഒരാള്‍ക്ക് ഇത് പ്രകാരം കൈവശം വെക്കാനാകില്ല.

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ പിഴയായി നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഡിസംബര്‍ 30ന് മുന്‍പ് തന്നെ ഇറക്കുമെന്നാണ് വിവരം. മുന്‍സിപ്പല്‍ മജിസ്ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകള്‍ പരിഗണിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Tags :
Similar Posts