< Back
India
കശ്മീരില്‍ ഏറ്റുമുട്ടല്‍,  4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടുകശ്മീരില്‍ ഏറ്റുമുട്ടല്‍, 4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു
India

കശ്മീരില്‍ ഏറ്റുമുട്ടല്‍, 4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു

admin
|
4 May 2018 3:19 PM IST

കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍.

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലെ നൌപോരയില്‍ ഏറ്റുമുട്ടല്‍. 4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനടക്കം 2 പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്.

നൌപോരയിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം പരിശോധന ആരംഭിച്ചത്. പരിശോധനക്കിടെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി പ്രത്യാക്രമണം ആരംഭിച്ചു.

കൊല്ലപ്പെട്ട തീവ്രവാദികള്‍ ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നാണ് കണ്ടെത്തല്‍. ഇവരില്‍ നിന്ന് തോക്കടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം സൈന്യം ഒഴിപ്പിച്ചു. ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തീവ്രവാദികല്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപകമായ പരിശോധനയും സൈന്യം നടത്തുന്നുണ്ട്.

Similar Posts