< Back
India
ആംനസ്റ്റിക്കെതിരായ രാജ്യദ്രോഹക്കേസില്‍ പ്രതിഷേധം ശക്തമാകുന്നുആംനസ്റ്റിക്കെതിരായ രാജ്യദ്രോഹക്കേസില്‍ പ്രതിഷേധം ശക്തമാകുന്നു
India

ആംനസ്റ്റിക്കെതിരായ രാജ്യദ്രോഹക്കേസില്‍ പ്രതിഷേധം ശക്തമാകുന്നു

Jaisy
|
5 May 2018 6:36 PM IST

ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തി ഹിന്ദ്വത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു

ആംനസ്റ്റി ഇന്ത്യക്കെതിരായ രാജ്യദ്രോഹക്കേസില്‍ പ്രതിഷേധം ശക്തമാകുന്നു. ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തി ഹിന്ദ്വത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരട്ടെ എന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും പറഞ്ഞു. ദേശദ്രോഹ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആംനസ്റ്റി പ്രതികരിച്ചു.

ബംഗളൂരുവില്‍ ആംനെസ്റ്റി ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ശക്തമായ പ്രതിഷേധവുമായാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച പ്രകാശ് കാരാട്ട് FIR അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. സംഭവത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ പ്രതികരണം. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയത്.

Similar Posts