< Back
India
നോട്ട് നിരോധം വന്‍ വിജയം: അരുണ്‍ ജെയ്റ്റ്‍ലിIndia
നോട്ട് നിരോധം വന്‍ വിജയം: അരുണ്‍ ജെയ്റ്റ്‍ലി
|5 May 2018 11:22 PM IST
നോട്ട് നിരോധത്തില്‍ രാജ്യത്ത് ഒരിടത്തും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്‍ലി അവകാശപ്പെട്ടു.
നോട്ട് നിരോധം വന്‍ വിജയമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. സര്‍ക്കാര്‍ തീരുമാനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. നോട്ട് നിരോധത്തില്‍ രാജ്യത്ത് ഒരിടത്തും പ്രശ്നങ്ങളുണ്ടായിട്ടില്ല. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഭൂരിഭാഗവും വിതരണം ചെയ്തു. കൂടുതല്‍ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
പ്രത്യക്ഷ നികുതിയില്‍ 13.6 ശതമാനം വര്‍ധനവുണ്ടായി. ആദായ നികുതിയില്‍ 14.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പരോക്ഷ നികുതിയില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തി. റിസര്‍വ് ബാങ്കില്‍ വേണ്ടത്ര കറന്‍സിയുണ്ടെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.