< Back
India
പാകിസ്താനിലേക്ക് പോവണമെന്ന് കനയ്യയോട് ബിജെപി പ്രവര്‍ത്തകര്‍; ചീമുട്ടയെറിഞ്ഞുപാകിസ്താനിലേക്ക് പോവണമെന്ന് കനയ്യയോട് ബിജെപി പ്രവര്‍ത്തകര്‍; ചീമുട്ടയെറിഞ്ഞു
India

പാകിസ്താനിലേക്ക് പോവണമെന്ന് കനയ്യയോട് ബിജെപി പ്രവര്‍ത്തകര്‍; ചീമുട്ടയെറിഞ്ഞു

Sithara
|
6 May 2018 8:28 AM IST

ഐഎസ് ഏജന്‍റെന്നും ദേശദ്രോഹിയെന്നും വിളിച്ചാണ് കനയ്യയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ പശ്ചിമ ബംഗാളില്‍ ചീമുട്ടയേറ്. സംഘടിച്ചെത്തിയ നൂറോളം ബിജെപി പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞത്. ഐഎസ് ഏജന്‍റെന്നും ദേശദ്രോഹിയെന്നും വിളിച്ചാണ് കനയ്യയെ ആക്രമിച്ചത്.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കാനെത്തിയതായിരുന്നു കനയ്യ കുമാര്‍. പാര്‍ട്ടി ഓഫീസില്‍ നിന്ന് ജാഥയായെത്തിയ ബിജെപി പ്രവര്‍ത്തര്‍ കനയ്യ കുമാര്‍ പാകിസ്താനിലേക്ക് പോകണമെന്ന് മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ബിജെപി പ്രവര്‍ത്തകരെ തടഞ്ഞു.

പൊലീസ് സംരക്ഷണത്തിലാണ് കനയ്യ പ്രസംഗിച്ചത്. സംഭവത്തില്‍ 19 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Tags :
Similar Posts