< Back
India
അക്രമ പരമ്പര ഡല്‍ഹിയിലേക്കുംഅക്രമ പരമ്പര ഡല്‍ഹിയിലേക്കും
India

അക്രമ പരമ്പര ഡല്‍ഹിയിലേക്കും

admin
|
7 May 2018 4:13 AM IST

ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. തലസ്ഥാന നഗരിയില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു

ദേര സച്ച സൗദയുടെ തലവന്‍ ഗുർമീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിയോടെ ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട ആക്രമണം ഡല്‍ഹിയിലേക്കും വ്യാപിച്ചു. ഡല്‍ഹിയില്‍ ആനന്ദ് വിഹാറില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് ദേര സച്ച അനുയായികള്‍ തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. രണ്ട് ബസുകളും അഗ്നിക്കിരയാക്കി. ഡല്‍ഹിയില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹരിയാനിയിവലേത് കലാപത്തിന് സമാനമായ അവസ്ഥയാണ്. സൈന്യും രംഗതെത്തിയിട്ടുണ്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് കടന്നതായാണ് സൂചന. പഞ്ചാബിലേക്കും ഹരിയാനയിലേക്കുമുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. പാര്‍ലമെന്‍റിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്.

Similar Posts