< Back
India
വിജയ് മല്യ രാജിവെച്ചുവിജയ് മല്യ രാജിവെച്ചു
India

വിജയ് മല്യ രാജിവെച്ചു

admin
|
7 May 2018 12:34 AM IST

മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‍പോര്‍ട്ട് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി.

വിവാദവ്യവസായി വിജയ് മല്യ രാജ്യസഭാ അംഗത്വം രാജിവെച്ചു. മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‍പോര്‍ട്ട് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി. വായ്പാ തട്ടിപ്പു കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും നേരിട്ട് ഹാജരാകാതിരിക്കുകയും അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു മല്ല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു തൊട്ടുമുമ്പാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇറക്കിയത്.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത വിവാദ മദ്യ വ്യവസായി വിജയ് മല്യ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്. മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ മല്യ തയാറായിരുന്നില്ല. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശകാര്യ മന്ത്രാലയത്തോടും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസിനോടും ആവശ്യപ്പെട്ടിരുന്നു. കേസുമായി ഇന്റര്‍പോളിനെ സമീപിക്കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു.

Similar Posts