< Back
India
മോദിക്കെതിരെ ഫേസ്‍ബുക്കില്‍ കമന്റിട്ട യുവാവ് ജയിലില്‍മോദിക്കെതിരെ ഫേസ്‍ബുക്കില്‍ കമന്റിട്ട യുവാവ് ജയിലില്‍
India

മോദിക്കെതിരെ ഫേസ്‍ബുക്കില്‍ കമന്റിട്ട യുവാവ് ജയിലില്‍

admin
|
7 May 2018 5:21 AM IST

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‍ബുക്കില്‍ കമന്റിട്ട യുവാവ് ജയിലില്‍.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‍ബുക്കില്‍ കമന്റിട്ട യുവാവ് ജയിലില്‍. രവി ചൌരസ്യ എന്ന യുവാവിനാണ് മോദിക്കെതിരായ ഫേസ്‍ബുക്കിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നിയമ നടപടി നേരിടേണ്ടി വന്നത്. ഫേസ്‍ബുക്കിലെ 'നമോ ഗ്രൂപ്പ്' എന്ന ഗ്രൂപ്പിലാണ് മോദിക്ക് അപമാനകരമായ കമന്റ് രവി ചൌരസ്യ പോസ്റ്റ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 506, 507 തുടങ്ങിയ വകുപ്പുകളും ഐടി ആക്ടും പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ രവി ചൌരസ്യയെ ജയിലിലേക്ക് അയച്ചു. ഹനുമാന്‍ ജയന്തി എന്ന വിഷയത്തില്‍ തയാറാക്കിയ കുറിപ്പ് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് ഷെയര്‍ ചെയ്ത രവി, അതിനൊപ്പം മോശം കമന്റ് പോസ്റ്റ് ചെയ്തെന്നാണ് പരാതി.

Similar Posts