< Back
India
അരുണാചല്‍ മുഖ്യമന്ത്രിയായി നബാം തുകി അധികാരമേറ്റുIndia
അരുണാചല്‍ മുഖ്യമന്ത്രിയായി നബാം തുകി അധികാരമേറ്റു
|7 May 2018 10:18 PM IST
യൂഡല്‍ഹിയിലെ അരുണാചല്‍ ഭവനില്‍ ഇന്നലെ രാത്രിയായിരുന്നു സത്യപ്രതിജ്ഞ.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി നബാം തുകി അധികാരമേറ്റു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് തുകി അധികാരമേറ്റത്. ന്യൂഡല്‍ഹിയിലെ അരുണാചല്‍ ഭവനില്‍ ഇന്നലെ രാത്രിയായിരുന്നു സത്യപ്രതിജ്ഞ.
നിയമസഭാ സമ്മേളനം നേരത്തെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിനെ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച ബിജെപിയ്ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുന്നതായിരുന്നു വിധി.