< Back
India
പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് മര്‍ദനംപശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് മര്‍ദനം
India

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് മര്‍ദനം

Damodaran
|
9 May 2018 4:28 AM IST

വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തോലെടുക്കുന്നതിനിടെയായിരുന്നു സംഭവം, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശിലെ അമലാപുരത്ത് ദളിത് സഹോദരങ്ങള്‍ക്ക് മര്‍ദനം.ജാനകി പേട്ട സ്വദേശികളായ മോകതി എലിസ, മോകതി രാജം എന്നിവരെയാണ് ഒരു സംഘം മര്‍്ദിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തോലെടുക്കുന്നതിനിടെയായിരുന്നു സംഭവം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ചയാണ് സംഭവം. വൈദ്യുതാഘാതമേറ്റ് മരിച്ച പശുവിന്‍റെ ഉടമ തന്നെയാണ് തോലെടുക്കാനായി ദലിത് സഹോദരങ്ങളെ വിളിച്ചു വരുത്തിയത്. പശുവിനെ മോഷ്ടിച്ചു കൊലപ്പെടുത്തി എന്ന ആരോപണവുമായി രംഗതെത്തിയ നൂറോളം പശു സംരക്ഷര്‍ ഇവരെ വളഞ്ഞ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Similar Posts