< Back
India
നരേന്ദ്രമോദി ആര്‍മി ബ്രിഗേഡ് സ്ഥാപകന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍നരേന്ദ്രമോദി ആര്‍മി ബ്രിഗേഡ് സ്ഥാപകന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍
India

നരേന്ദ്രമോദി ആര്‍മി ബ്രിഗേഡ് സ്ഥാപകന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍

Jaisy
|
9 May 2018 12:02 AM IST

ഗ്വാളിയാര്‍ കേന്ദ്രമാക്കിയാണ് ഇയാള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്

നരേന്ദ്രമോദി ആര്‍മി ബ്രിഗേഡ് സ്ഥാപകന്‍ ടിനു ജെയിനെ പെണ്‍വാണിഭക്കേസില്‍ അറസ്റ്റ് ചെയ്തു. ഗ്വാളിയാര്‍ കേന്ദ്രമാക്കിയാണ് ഇയാള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. ഡി.ബി സിറ്റി ഡൗണ്‍ഷിപ്പ് ഏരിയയിലുള്ള അദ്ദേഹത്തിന്റെ സ്പാ റെയ്ഡ് ചെയ്ത ഗ്വാളിയാര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഫേസ്ബുക്കില്‍ നരേന്ദ്രമോദിയുമൊന്നിച്ചുള്ള ഒരു ചിത്രമാണ് ജെയിന്‍ പ്രൊഫൈല്‍ പിക്ചറായി ഇട്ടിരിക്കുന്നത്. പതിനായിരത്തിലധികം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്.

Similar Posts