< Back
India
ജയയുടെ ഓര്‍മ്മക്ക് ക്ഷേത്രം നിര്‍മ്മിച്ച് എഐഎഡിഎംകെ കൌണ്‍സിലര്‍ജയയുടെ ഓര്‍മ്മക്ക് ക്ഷേത്രം നിര്‍മ്മിച്ച് എഐഎഡിഎംകെ കൌണ്‍സിലര്‍
India

ജയയുടെ ഓര്‍മ്മക്ക് ക്ഷേത്രം നിര്‍മ്മിച്ച് എഐഎഡിഎംകെ കൌണ്‍സിലര്‍

admin
|
8 May 2018 5:37 AM IST

എഐഎഡിഎംകെ കൌണ്‍സിലറായ എം സ്വാമിനാഥനാണ് അമ്മയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് പത്ത്


അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ പേരില്‍ തഞ്ചാവൂരില്‍ ക്ഷേത്രം. എഐഎഡിഎംകെ കൌണ്‍സിലറായ എം സ്വാമിനാഥനാണ് അമ്മയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് പത്ത് ദിവസങ്ങള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ഒരു ജീവിതകാലം കൊണ്ട് മറ്റൊരാള്‍ക്കും കഴിയാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് ജയലളിതയെന്നും അതുകൊണ്ടുതന്നെ അവര്‍ ദൈവമാണെന്നും സ്വാമിനാഥന്‍ അവകാശപ്പെട്ടു. സിംഹാസനത്തിലിരിക്കുന്ന ജയലളിതയുടെ വലിയ ചിത്രമാണ് ക്ഷേത്രത്തിലുള്ളത്. ഇരുവശത്തായി അണ്ണാദുരൈയുടെയും എംജിആറിന്‍റെയും ഫോട്ടോകളുമുണ്ട്. ജയലളിതയുടെ ഒരു പ്രതിമ അവരുടെ ജന്മദിനമായ ഫെബ്രുവരി 24ന് ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിക്കുമെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി. ജയലളിതയുടെ ചെറുപ്പം മുതല്‍ മരണ സമയം വരെയുള്ള ഫോട്ടാകളും ക്ഷേത്രത്തിന്‍റെ ചുമരിലുണ്ട്.

Related Tags :
Similar Posts