< Back
India
India

ചരിത്ര ദൌത്യത്തിന്‍റെ അപൂര്‍വ്വ വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

admin
|
8 May 2018 1:40 PM IST

ഓണ്‍ബോര്‍ഡ് കാമറകകള്‍ പകര്‍ത്തിയ അപൂര്‍വ്വ ദൃശ്യങ്ങളാണ് വീഡിയോവിലുള്ളത്

ഐഎസ്ആര്‍ഒവിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ ദിനമായിരുന്നു ഇന്നലെ. ഒറ്റ ദൌത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന വലിയ ദൌത്യം അനായാസം കൈവരിച്ച് ചരിത്രം കുറിച്ച ദിനം. 104 ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി37ല്‍ നിന്നും ഒന്നൊന്നായി വേര്‍പ്പടുത്തി ഭ്രമണപഥത്തിലെത്തിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന അത്യപൂര്‍വ്വ വീഡിയോ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഇന്നലെ രാത്രിയോടെയാണ് വീഡിയോ പുറത്തുവിട്ടത്. ഇസ്രയേല്‍, ഖസാക്കിസ്ഥാന്‍ നെതര്‍ലന്റ്സ്, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ ഉപഗ്രഹങ്ങളും ഇന്നലെ ഭ്രമണപഥത്തിലെത്തിയവയിലുള്‍പ്പെടും. 104 ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യയുടേതായുള്ളത് - ഐഎന്‍എസ് 1 എ ഐഎന്‍എസ് 1ബി എന്നിവ.

ശാസ്ത്ര മേഖലയില്‍ താത്പര്യമുള്ളവരിലും സാധാരണക്കാരിലും ഒരു പോലെ കൌതുകമുണര്‍ത്തുന്ന വീഡിയോ കാണാം. ഓണ്‍ബോര്‍ഡ് കാമറകളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Related Tags :
Similar Posts