< Back
India
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു, നാല് ദിവസമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലചെന്നൈയില്‍ കനത്ത മഴ തുടരുന്നു, നാല് ദിവസമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല
India

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു, നാല് ദിവസമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല

Jaisy
|
9 May 2018 2:01 AM IST

നഗരത്തിലെ പല റോഡുകളിലും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു

ചെന്നൈയിലും തീരദേശ മേഖലകളിലും ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളിലും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്കൂളുകൾക്ക് അവധിയാണ്.

ഇന്നലെ രാവിലെ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വൈകിട്ടോടെ ശക്തി പ്രാപിച്ചു.നഗരത്തിലെ പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്.ഇത് ഗതാഗതത്തെ സാരമായി ബാധിച്ചു.വെള്ളക്കെട്ട് പൂർണമായും നീക്കം ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ല. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടത് തീവണ്ടി സർവീസുകളെയും ബാധിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക സാധ്യതയുള്ള മുന്നൂറ് ഇടങ്ങൾ കണ്ടെത്തിയുണ്ട്. ഇവിടങ്ങളിൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.വെള്ളക്കെട്ട് ഒഴിവാക്കാൻ 400 മോട്ടോർ പമ്പു സെറ്റുകളും സജീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ മാറ്റുന്നതിനായി 4399 കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

Related Tags :
Similar Posts