< Back
India
വിവിഐപികളുടെ സൌകര്യത്തിന് ഫ്ലൈറ്റിന്റെ സമയക്രമം; കണ്ണന്താനത്തോട് കയര്‍ത്ത് യുവതിവിവിഐപികളുടെ സൌകര്യത്തിന് ഫ്ലൈറ്റിന്റെ സമയക്രമം; കണ്ണന്താനത്തോട് കയര്‍ത്ത് യുവതി
India

വിവിഐപികളുടെ സൌകര്യത്തിന് ഫ്ലൈറ്റിന്റെ സമയക്രമം; കണ്ണന്താനത്തോട് കയര്‍ത്ത് യുവതി

Muhsina
|
8 May 2018 9:41 AM IST

ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് പരസ്യമായി കയര്‍ത്ത് വനിതാ ഡോക്ടര്‍. വിവിഐപികളുടെ..

ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് പരസ്യമായി കയര്‍ത്ത് വനിതാ ഡോക്ടര്‍. വിവിഐപികളുടെ ഫ്ലൈറ്റുകള്‍ വരുന്നതിനോടനുബന്ധിച്ച് മറ്റു നിരവധി ഫ്ലൈറ്റുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

വിവിഐപികള്‍ക്ക് വേണ്ടി മറ്റു യാത്രക്കാരുടെ ഫ്ലൈറ്റുകള്‍ വൈകിപ്പിക്കുന്നതില്‍ രോഷാകുലയായ ഇവര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് കയര്‍ക്കുകയായിരുന്നു.താനൊരു ഡോക്ടറാണെന്നും 2.45ന് പറ്റ്നയിലെത്തേണ്ടതുണ്ടെന്നും യുവതി പറയുന്നു. മൃതദേഹം അവിടെ കിടക്കുയാണ്. ഞാന്‍ സമയത്തിനെത്തിയില്ലെങ്കില്‍ അത് പ്രശ്നമാകും. മൃതദേഹം ജീര്‍ണ്ണിക്കാന്‍ തുടങ്ങും. ഒരു ഡോക്ടറാണ് ഞാന്‍. എനിക്കത് അറിയാം - യുവതി പറയുന്നു. ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം.

വിവിഐപികള്‍ വരുന്നതിന്റെ ഭാഗമായും എയർ ട്രാഫിക് തിരക്ക് മൂലവും തങ്ങളുടെ ചില വിമാനങ്ങൾ വൈകുമെന്ന് ജെറ്റ് എയർവെയ്സ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Similar Posts