< Back
India
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റംമധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം
India

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

Sithara
|
9 May 2018 1:21 AM IST

മന്‍ഗോളി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജേന്ദ്ര സിങ് യാദവ് വിജയിച്ചു.

മധ്യപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടം. മന്‍ഗോളി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജേന്ദ്ര സിങ് യാദവ് വിജയിച്ചു. കൊലാറസ് സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.

ഒഡീഷയിലെ ബിജെപൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെഡിയും സീറ്റ് നിലനിര്‍ത്തി. 41933 വോട്ടിനാണ് ബിജെഡി സ്ഥാനാര്‍ത്ഥി റിത്ത സാഹു വിജയിച്ചത്.

ബിജെപിക്കായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പ്രചാരണം നയിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ നയിച്ചത് ജ്യോതിരാദിത്യ സിന്ധ്യയാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

‌‌വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിച്ചു എന്നത് ഉള്‍പ്പെടെ നിരവധി പരാതികളുമായി ബിജെപിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു പാര്‍ട്ടികളും വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്.

Similar Posts