< Back
India
ഉവൈസിയുടെ പാര്‍ട്ടിക്ക് മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്ഉവൈസിയുടെ പാര്‍ട്ടിക്ക് മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്
India

ഉവൈസിയുടെ പാര്‍ട്ടിക്ക് മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

Sithara
|
8 May 2018 9:36 PM IST

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്ന് (എഐഎംഐഎം) മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്.

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്ന് (എഐഎംഐഎം) മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്. പാര്‍ട്ടിയുടെ വരവ്, ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.

ആദായ നികുതി, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് എഐഎംഐഎമ്മിന് നേരത്തെ നോട്ടീസ് അയച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ എല്ലാ രേഖകളും സമര്‍പ്പിച്ചതാണെന്ന് എംഎല്‍എ ഇംതിയാസ് ജമീല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts