< Back
India
രഘുറാം രാജന്‍ ഇന്ന് പടിയിറങ്ങുംIndia
രഘുറാം രാജന്‍ ഇന്ന് പടിയിറങ്ങും
|9 May 2018 9:26 AM IST
നാളെ മുതല്‍ ഉര്‍ജിത് പട്ടേലാണ് ഗവര്‍ണര്‍ ചുമതലയില്‍ ഉണ്ടാകുക.

ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് രഘുറാം രാജന്റെ കാലാവധി ഇന്ന് പൂര്‍ത്തിയാകും. നാളെ മുതല്‍ ഉര്‍ജിത് പട്ടേലാണ് ഗവര്‍ണര്‍ ചുമതലയില്‍ ഉണ്ടാകുക. ഇതുവരെ റിസര്‍വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52കാരനായ ഉര്‍ജിത് പട്ടേല്‍. ധനനയത്തിലടക്കം രഘുറാം രാജന്റെ പാത പിന്തുടരുമെന്ന് ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്നും ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.