< Back
India
ഓണക്കാഴ്ചകളും ഓര്‍മ്മകളും ഡല്‍ഹിയില്‍ പുനസൃഷ്ടിച്ച് മലയാളി കൂട്ടായ്മകള്‍ഓണക്കാഴ്ചകളും ഓര്‍മ്മകളും ഡല്‍ഹിയില്‍ പുനസൃഷ്ടിച്ച് മലയാളി കൂട്ടായ്മകള്‍
India

ഓണക്കാഴ്ചകളും ഓര്‍മ്മകളും ഡല്‍ഹിയില്‍ പുനസൃഷ്ടിച്ച് മലയാളി കൂട്ടായ്മകള്‍

Jaisy
|
9 May 2018 2:27 PM IST

പൂക്കള മത്സരവും ഓണക്കളികളും സദ്യയുമൊക്കെയായി തനി നാടന്‍ ആഘോഷം തന്നെ

നാട്ടിലെ ഓണക്കാഴ്ചകളും ഓര്‍മ്മകളും ഡല്‍ഹിയില്‍ പുനസൃഷ്ടിക്കുകയാണ് മലയാളി കൂട്ടായ്മകള്‍. പൂക്കള മത്സരവും ഓണക്കളികളും സദ്യയുമൊക്കെയായി തനി നാടന്‍ ആഘോഷം തന്നെ.

ഡല്‍ഹി മലയാളി അസോസിയേഷനാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കോംപ്ലക്സില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. വിദേശ മലയാളികളുടെ ആഘോഷങ്ങളിലെ പതിവില്‍ ഡല്‍ഹിയിലും മാറ്റമൊന്നുമില്ല. പൂക്കളമത്സരവും സദ്യയും തന്നെയാണ് ആഘോഷങ്ങളിലെ പ്രധാനയിനം. മത്സരമായതിനാല്‍ പൂക്കളമൊരുക്കല്‍ യുവജനങ്ങള്‍ വാശിയോടെ ഏറ്റെടുത്ത് നടത്തി. സെല്‍ഫി എടുക്കുന്നതിലും കുറവൊന്നും വരുത്തിയില്ല.

പ്രായമായവരും സ്ത്രീകളും ഓര്‍മ്മകള്‍ അയവിറക്കി നിന്നു. സെല്‍ഫിയും പൂക്കളവും സദ്യയുമൊക്കെയായി നടക്കുന്ന കുട്ടി സംഘത്തിന് കാര്യങ്ങളൊന്നും അത്ര തന്നെ മനസിലായ മട്ടില്ല. കാര്യങ്ങളിങ്ങനൊക്കെയായാലും ആഘോഷം നാട്ടിലേതിനേക്കാള്‍ പൊടിപൊടിക്കുകയാണ്. വിദ്യാലങ്ങളിലെ ജോലിസ്ഥലത്തെ താമസസ്ഥങ്ങളിലെ ഡല്‍ഹി മലയാളി കൂട്ടായ്മകളുടെ ആഘോഷദിനങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ.

Similar Posts