< Back
India
റിപ്പോ നിരക്ക് കുറച്ചുറിപ്പോ നിരക്ക് കുറച്ചു
India

റിപ്പോ നിരക്ക് കുറച്ചു

Alwyn K Jose
|
9 May 2018 11:45 PM IST

ഉര്‍ജ്ജിത് പട്ടേല്‍ ഗവര്‍ണര്‍ ആയ ശേഷമുള്ള റിസര്‍വ്വ് ബാങ്കിന്റെ ആദ്യത്തെ വായ്പ അവലോകന നയം ഇന്ന്.

നീണ്ട ഇടവേളക്ക് ശേഷം മുഖ്യ പലിശ നിരക്കില്‍ ഇളവ് വരുത്തി റിസര്‍വ്വ് ബാങ്ക് ദ്വൈമാസ വായ്പ അവലോകന നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസ്സര്‍വ്വ് ബാങ്കിന് നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്‍റാണ് കുറച്ചത്. റിവേഴ്സ് റിപ്പോയിലും കരുതല്‍ ധനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ബാങ്കുകള്‍ ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചേക്കാനുള്ള സാധ്യതയേറുകയാണ്.

റിസ്സര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഉര്‍ജ്ജിത് പട്ടേല്‍ സ്ഥാനമേല്‍ക്കുകയും റിസര്‍വ്വ് ബാങ്കിന് കീഴില്‍ ധന നയ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷമുള്ള ആദ്യത്തെ വായ്പ അവലേകന നയമായിരുന്നു ഇത്. പണപ്പെരുപ്പ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ രണ്ട് അവലോകനനത്തിലും കുറക്കാന്‍‌ മടിച്ച റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റാണ് ഉര്‍ജ്ജിത് പട്ടേല്‍ കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.25 ശതമാനത്തിലെത്തി.

റിപ്പോ നിരക്കില്‍ വന്ന കുറവ് ബാങ്കുകള്‍ക്ക് കൂടുതല്‍ ധന സമാഹരണത്തിമന് വഴിയൊരുക്കും. ഈ സാഹചര്യത്തില്‍ ഭവന വാഹന വായ്പകള്‍ക്ക് പലിശ കുറയുമെന്നാണ് കരുതുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ പ്രതീക്ഷിത വളര്‍ച്ച 7.6 ശതമാനമായി ഇന്ന റിസ്സര്‍ബാങ്ക് പുതുക്കി നിശ്ചയിച്ചു. കരുതല്‍ ധനാനുപാതം 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും മാറ്റമില്ലാതെ തുടരും

Related Tags :
Similar Posts