< Back
India
തമിഴ്നാടിന് പ്രതിദിനം 2000 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതിIndia
തമിഴ്നാടിന് പ്രതിദിനം 2000 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി
|9 May 2018 11:57 PM IST
കാവേരി വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും, ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും കോടതി ...
കാവേരി നദിയില്‍ നിന്നും പ്രതിദിനം 2000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ട് നല്‍കണമെന്ന് കര്‍ണ്ണാടകയോട് സുപ്രിം കോടതി. കേസില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ അളവില്‍ വെള്ളം നല്‍കണം. കാവേരി വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും, ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. കാവേരിയിലെ വെള്ളം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അന്തിമ പരിഹാരം കണ്ടെത്താനുള്ള ശ്രമം കോടതി തുടരും. ഇതിനായി പ്രശ്നങ്ങള്‍ പഠിക്കാന്‍ കോടതി നിയോഗിച്ച വിദഗ്ദ സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്മേലുള്ള വാദം നാളെയും തുടരും.