< Back
India
ശശികലയ്ക്ക് വിഐപി പരിഗണനയില്ല; ജോലി മെഴുകുതിരി നിര്‍മാണംIndia
ശശികലയ്ക്ക് വിഐപി പരിഗണനയില്ല; ജോലി മെഴുകുതിരി നിര്‍മാണം
|9 May 2018 1:10 PM IST
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷ വിധിച്ച ശശികലയ്ക്കും ഇളവരശിക്കും ജയിലില്‍ വിഐപി പരിഗണനയില്ല.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷ വിധിച്ച ശശികലയ്ക്കും ഇളവരശിക്കും ജയിലില്‍ വിഐപി പരിഗണനയില്ല. മെഴുകുതിരി നിര്‍മാണമാണ് ഇരുവരുടെയും ജയിലിലെ ജോലി. 50 രൂപ പ്രതിദിനം ശമ്പളം ലഭിക്കും.
പ്രത്യേക പരിഗണന ആവശ്യപ്പെട്ട് ശശികല ജയില്‍ അധികൃതര്‍ക്ക് കത്തെഴുതിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രമേഹം ഉളളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ശശികല മുമ്പോട്ടുവെച്ചത്. എന്നാല്‍ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.