< Back
India
സോളാര്‍ ‌ചര്‍ച്ചാവിഷയമായെന്ന് ഹസന്‍സോളാര്‍ ‌ചര്‍ച്ചാവിഷയമായെന്ന് ഹസന്‍
India

സോളാര്‍ ‌ചര്‍ച്ചാവിഷയമായെന്ന് ഹസന്‍

Subin
|
9 May 2018 2:59 PM IST

കെപിസിസി പട്ടികയില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും.

രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സോളാര്‍ കേസ് ചര്‍ച്ചാ വിഷയമായെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. രാഹുലിന്‍റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. കെപിസിസി പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്നും ഹസന്‍ അറിയിച്ചു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പായി നേതാക്കൾ എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,മുന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍, കെപിസിസി ഉപാധ്യക്ഷൻ വി ഡി സതീശൻ എന്നിവരുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്

Related Tags :
Similar Posts